ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഹാരിസിന്റെ പ്രതികരണം കാരണമായി; ഡോ.ഹാരിസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ഡോ.ഹാരിസ്‌ ചിറക്കലിന്റെ പ്രതികരണത്തിന് പിന്നാലെ മെഡിക്കൽ കോളജിൽ ആവശ്യമായ ഉപകരണങ്ങൾ എത്തിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിച്ചിരുന്നു.

Update: 2025-07-01 15:53 GMT

കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അടിസ്ഥാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോ.ഹാരിസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹാരിസിന്റെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.

'അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടാകാം, അത് കേരളത്തെ താറടിച്ച് കാണിക്കണം എന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധം പുറത്തു വിടരുത്. നല്ല പ്രവർത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാൻ അത് ഇടയാക്കും' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൂരിലെ മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

ഹാരിസിന്റെ പ്രതികരണത്തിന് പിന്നാലെ മെഡിക്കൽ കോളജിൽ ആവശ്യമായ ഉപകരണങ്ങൾ എത്തിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിച്ചിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News