ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കും; ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

നോർക്ക ആരോഗ്യ ഇൻഷുറൻസ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം

Update: 2025-09-22 16:25 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തത്തെ ചൊല്ലിയുള്ള വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമം ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നോർക്ക ആരോഗ്യ ഇൻഷുറൻസ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോർക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യപ്പ സംഗമവേദിയിൽ ആളില്ലാത്തത് വലിയ വിവാദമായിരുന്നു. 4245 പേർ രജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരമാളുകൾ പോലുമെത്തിയില്ലന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം എഐ ആകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. 3000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സംഗമത്തിൽ 4600 പേർ പങ്കെടുത്തെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News