സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി ആലോചനയിലെന്ന് മുഖ്യമന്ത്രി

സ്ത്രീധനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം

Update: 2021-07-28 04:37 GMT

സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ നിർദ്ദേശപ്രകാരം ഈ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി എ.ജി ചർച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പിണറായി പറഞ്ഞു. സ്ത്രീധനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. 2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ലും 2021 ലും 6 വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊല്ലത്തെ വിസ്മയ കേസിൽ ശൂരനാട് പൊലീസ് നടപടി തുടരുകയാണ്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗവർണറുടെ ഇടപെടൽ ഗാന്ധിയൻ ശൈലിയിൽ സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് ചെയ്തത്.  സ്ത്രീധനമരണങ്ങള്‍ നാടിന് അപമാനമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനുള്ള നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Updating...

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News