‘വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതക്ക് എതിര്’; ക്ലിഫ് ഹൗസ് ചർച്ച നിഷേധിച്ച് മുഖ്യമന്ത്രിയു​ടെ ഓഫിസ്

‘മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നത് സാധാരണ കൂടിക്കാഴ്ച മാത്രം’

Update: 2024-10-06 10:03 GMT

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൻമോൽ പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ ചർച്ച നടക്കുന്നുവെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് വാർത്തകുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി ഓഫിസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫിസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്.

Advertising
Advertising

അതിനെ ഒരു തരത്തിലുമുള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ല. വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News