മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി

പതിനാറ് വയസുകാരിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്

Update: 2024-11-06 11:04 GMT

എറണാകുളം: പതിനാറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി. അതിജീവിതയായ പെൺകുട്ടിയെ 2022 മെയ് മുതൽ 2022 ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

മൂന്ന് ജീവപര്യന്തം കഠിന തടവിനും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പറവൂർ അതിവേഗ പ്രത്യേക കോടതിയാണ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ഉള്ള ശിക്ഷാവിധി പ്രസ്താവിച്ചത്.

അതിജീവിത പഠിക്കുന്ന സ്കൂളിലെ കൗൺസിലറോട് കാര്യങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News