വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും

2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം

Update: 2024-05-10 01:31 GMT

കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. പ്രണയപ്പകയെ തുടർന്ന് ഇരുപത്തി രണ്ടുകാരിയായ വിഷ്ണു പ്രിയയെ മുൻ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 2023 സെപ്റ്റംബർ 23 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. സുഹൃത്തുക്കളായിരുന്നു ശ്യാംജിത്തും വിഷ്ണുപ്രിയയും .സൗഹൃദം തകർന്നതോടെ പകയായി. തുടർന്ന് കൊലയ്ക്കായി പ്രതി നേരിട്ടും ഓൺലൈൻ വഴിയും ആയുധങ്ങൾ സംഘടിപ്പിച്ചു.വിഷ്ണുപ്രിയയുടെ വീട്ടിൽ പട്ടാപ്പകൽ അതിക്രമിച്ച് കയറിയ പ്രതി ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കഴുത്തുറത്ത് കൊലപ്പെടുത്തി.

വിഷ്ണുപ്രിയയുടെ കുടുംബാംഗങ്ങൾ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്ന സമയത്താണ് യുവതി അക്രമത്തിനിരയായത്. കൊല നടത്താനായി ശ്യാജിത്തിനെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ ആൺ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി.കൊല നടന്ന ദിവസം പ്രതി തന്നെ അറസ്റ്റിലായിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News