മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്ന്

പരാതിക്കാരിയെ കാറിലേക്ക് കയറ്റിയ പള്ളിമുക്കിലെ പബ്ബിലും ഭക്ഷണം കഴിച്ച സമീപത്തെ ഹോട്ടലിലും പ്രതികളെ എത്തിച്ച് തെളിവെടുക്കും

Update: 2022-11-23 01:17 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് . പരാതിക്കാരിയെ കാറിലേക്ക് കയറ്റിയ പള്ളിമുക്കിലെ പബ്ബിലും ഭക്ഷണം കഴിച്ച സമീപത്തെ ഹോട്ടലിലും പ്രതികളെ എത്തിച്ച് തെളിവെടുക്കും. ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ പ്രതികളെ അന്വേഷണസംഘം വീണ്ടും വിശദമായി ചോദ്യം ചെയ്തിരുന്നു.

കേസിൽ കൂടുതൽ പേർക്കുള്ള പങ്ക്, പ്രതികൾക്ക് മാഫിയ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ആയിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി . രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിതിൻ എന്നിവരാണ് പ്രതികൾ.

Advertising
Advertising

യുവതിക്ക് നേരെയുണ്ടായത് ആസൂത്രിതവും അതിക്രൂരവുമായ പീഡനമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പീഡനത്തിന് ഒത്താശ ചെയ്തത് പ്രതി ഡിംപിളാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനിടെ ഡിംപിളിന് വേണ്ടി ഹാജരായ അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിൽ കോടതിയിൽ വാക്കേറ്റമുണ്ടായി. ബഹളമുണ്ടാക്കിയ ഇരുവർക്കും മജിസ്ട്രേറ്റ് താക്കീത് നൽകി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News