അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത; ഷാഫി പറമ്പിൽ

സിപിഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുകയെന്നും ഷാഫി പറമ്പിൽ

Update: 2024-10-07 07:38 GMT

ഷാഫി പറമ്പിൽ 

കണ്ണൂർ: ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. അജിതിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുതയെന്നും മാറ്റത്തിൽ വ്യക്തതയില്ലെന്നും ഷാഫി പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്ര കുത്തിയതിന് പിന്നിലും ആർഎസ്എസ് അജണ്ടയാണ്. ഷാഫി കൂട്ടിച്ചേർത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ‌ അനുയോജ്യനായ സ്ഥാനാർത്ഥിയെ പാർട്ടി കണ്ടെത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് സീറ്റ് നൽകണം. സിപിഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുക. അദ്ദേഹം പറഞ്ഞു.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News