മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്
അനുശോചന യോഗം വൈകീട്ട് അഞ്ചുമണിക്ക് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ
Update: 2025-09-13 02:47 GMT
അങ്കമാലി: മുതിർന്ന കോൺഗ്രസ് മുൻ നേതാവും നിയമസഭാ സ്പീക്കറും ആയിരുന്ന പി.പി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
രാവിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് 3.30ന് അങ്കമാലി അകപ്പറമ്പ് സാബോർ അഫ്രോത് വലിയ കത്തീഡ്രൽ സെമിത്തേരിയിലാണ് സംസ്‌കാരം. വൈകിട്ട് അഞ്ച് മണിക്ക് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അനുശോചന യോഗവും നടക്കും.