‘പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിച്ച് സർക്കാർ ആത്മാർത്ഥത കാണിക്കണം’

ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രിയോട് രാഹുൽ മാങ്കൂട്ടത്തിൽ

Update: 2024-03-11 17:12 GMT

കോഴിക്കോട്: പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ പേരിൽ കേരള പൊലീസെടുത്ത ക്രിമിനൽ കേസുകൾ പിൻവലിച്ച് പിണറായി വിജയൻ സർക്കാർ ആത്മാർത്ഥ കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.

കേസുകൾ പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടു. ‘പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലാന്ന് പറഞ്ഞിട്ട് അടിവരയിടുന്ന പിണറായി വിജയനോട് പറയാനുള്ളത്, ആദ്യം സി.എ.എ-എൻ.ആർ.സി പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ പേരിൽ താങ്കളുടെ സർക്കാർ മോദിയെ തൃപ്തിപ്പെടുത്താൻ കേരളത്തിലെത്താൻ എടുത്ത കേസുകൾ പിൻവലിക്കുക.

Advertising
Advertising

എന്നിട്ടാകാം അടിയിൽ വരയിടുന്നത്, അല്ലെങ്കിൽ ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും. ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!’ -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News