താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടമായ കുടുംബത്തിന്റെ വീട് നിർമാണം ഉടൻ ആരംഭിക്കും; പി.കെ കുഞ്ഞാലിക്കുട്ടി

പിതാവിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട ജുനൈദിന്റെയും ഫാത്തിമ റജുവയുടേയും തുടർ പഠന ചെലവുകൾക്കുള്ള ആദ്യ ഗഡു ഇന്ന് കൈമാറി.

Update: 2023-06-04 14:47 GMT

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടമായ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സൈദലവിയുടെയും സിറാജിന്റെയും കുടുംബത്തിന് ഉടൻ വീട് വച്ച് നൽകുമെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇവർക്ക് വീട് നിർമിച്ചു നൽകുമെന്ന് ലീ​ഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് അവരുമായി ആലോചിച്ച് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടിന്റെ കട്ടില വെക്കൽ ചടങ്ങ് നടത്തുന്നതോട് കൂടി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പിതാവിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട സഹോദരങ്ങളായ ജുനൈദിന്റെയും ഫാത്തിമ റജുവയുടേയും തുടർ പഠന ചെലവുകൾക്കുള്ള ആദ്യ ഗഡു ഇന്ന് കൈമാറി. അനുബന്ധ കാര്യങ്ങൾ അവരുമായി സംസാരിച്ചു തീരുമാനിച്ചു.

Advertising
Advertising

ദൗത്യ നിർവഹണത്തിനിടെ ജീവൻ നഷ്ടമായ മിടുക്കനായ പൊലീസ് ഓഫീസർ സബറുദ്ദീന്റെ കുടുബത്തെയടക്കം ദുരിത ബാധിതരായവരെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. ഈ ദുരിതത്തിന് കാരണക്കാരായവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും മുസ്‌ലിം ലീഗ്‌ മുന്നിൽ തന്നെയുണ്ടാകും- അദ്ദേഹം വ്യക്തമാക്കി.

സങ്കടങ്ങളുടെ തീരാക്കയത്തിലേക്ക് വീണുപോയ ആ മനുഷ്യരെ ചേർത്ത് പിടിക്കുകയെന്ന സാമൂഹിക ധൗത്യം ഏറ്റെടുക്കുകയാണെന്ന് മുസ്‌ലിം ലീഗ്‌ അന്നുതന്നെ പറഞ്ഞിരുന്നു. നമുക്കൊരുമിച്ച് നിന്ന് ആ ഹതഭാഗ്യരുടെ ജീവിതത്തിന് കരുത്തും കരുതലുമാകാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News