പഴയന്നൂർ ക്ഷേത്രത്തിൽ നിന്നും കിരീടം കാണാതായ സംഭവം; മുൻ ദേവസ്വം ഓഫീസർ ദിനേശനെ സസ്‌പെൻഡ് ചെയ്തു

അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ

Update: 2025-06-20 14:59 GMT

തൃശൂർ: തൃശൂർ പഴയന്നൂർ ക്ഷേത്രത്തിൽ നിന്നും കിരീടം കാണാതായ സംഭവത്തിൽ മുൻ ദേവസ്വം ഓഫീസർ ഇ.എസ് ദിനേശനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. ഇ.എസ് ദിനേശൻ ചുമതലയിൽ ഉണ്ടായിരുന്ന കാലത്താണ് കിരീടം നഷ്ടമായത്.

ദിനേശൻ അവധിയിൽ പോയിരിക്കുകയായിരുന്നു. ദേവസ്വം വിജിലൻസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ കിരീടം കാണാതായതായി അറിയുന്നത്. 15 ഗ്രാം തൂക്കമുള്ള കിരീടമാണ് കാണാതായത്. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസർ ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിരീടം കാണാനില്ലെന്ന് വ്യക്തമായത്.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News