ഐ.സി.യു പീഡനകേസിൽ പ്രതിയായ എം.എം ശശീന്ദ്രനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്

മൂന്നംഗ അന്വേഷണ കമ്മിറ്റിയുടെതാണ് റിപ്പോർട്ട്

Update: 2023-09-07 10:56 GMT

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനകേസിൽ പ്രതിയായ എം.എം ശശീന്ദ്രനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്. ശശീന്ദ്രൻ അതിജീവിതയുടെ ശരീരത്തിൽ തൊട്ടതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മൂന്നംഗ അന്വേഷണ കമ്മിറ്റിയുടെതാണ് റിപ്പോർട്ട്. റിപ്പോർട്ടിൻറെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

യുവതിയുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് അന്വേഷണത്തിന് ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. അഡീഷണൽ സൂപ്രണ്ട് സുനിൽ കുമാർ, ആർ.എം.ഒ ഡോ. ദാനിഷ്, നേഴ്‌സിങ് ഓഫീസറായ സുമതി എന്നിവരാണ് അന്വേഷണ കമ്മറ്റിയിലുണ്ടായിരുന്നത്. ഇവരുടെ അന്വേഷണത്തിലാണ് പരാതിക്കാരിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. ശശീന്ദ്രൻ തന്റെ സ്വകാര്യ ഭാഗങ്ങളിൽ പലയിടത്തും പിടിച്ചു. ലൈംഗികമായി തന്നെ ഉപദ്രവിച്ചു തുടങ്ങിയ കാര്യങ്ങളാണ് അതിതജീവിത പരാതിയിൽ ചൂണ്ടികാണിച്ചിരുന്നത്. ഇതിനെ തുടർന്ന് ശശീന്ദ്രന്റെ മൊഴിയെടുത്തപ്പോൾ ശശീന്ദ്രൻ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. താൻ പരാതിക്കാരിയുടെ ദേഹത്ത് തൊട്ടതായി ശശീന്ദ്രൻ പറഞ്ഞുവെന്ന കാര്യം ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ട് അന്വേഷണ കമ്മീഷൻ നൽകിയത്.

Advertising
Advertising

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതും തുടർന്നുള്ള പൊലീസ് നടപടികളിലേക്ക് നീങ്ങിയതുമെല്ലാം. ഇതിനു പുറമെ താൻ ഈ പരാതി ഗൈനക്കോളജിസ്റ്റായ ഡോ. കെ.വി പ്രീതിയുടെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അതിജീവിത പറയുന്നുണ്ട്. എന്നാൽ അവർ തന്റെ പരാതിയോ താൻ പറഞ്ഞ കാര്യങ്ങളോ മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നൊരു ആരോപണം കൂടി അതിജീവിത ഉന്നയിച്ചിരുന്നു. അതിനിടയിലാണ് ഈ അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്തു വരുന്നത്. ഏതായാലും ഇന്ന് ഡോ. പ്രീതിക്കെതിരെയുള്ള പരാതിയിൽ മെഡിക്കൽ കോളേജ് എ.സി.പി കെ.സുദർശന്റെ മുന്നിൽ അതിജീവിത മൊഴി നൽകുന്നുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News