അഡ്വ.സൈബി ജോസ് കക്ഷികളിൽ നിന്ന് അമിത പണം ഈടാക്കിയിരുന്നതായി അന്വേഷണ സംഘം

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഇന്നലെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

Update: 2023-02-02 07:50 GMT

കൊച്ചി: കൈക്കൂലി ആരോപണം നേരിടുന്ന അഡ്വ.സൈബി ജോസ് കക്ഷികളിൽ നിന്ന് അമിത പണം ഈടാക്കിയിരുന്നതായി അന്വേഷണ സംഘം. സൈബിക്കെതിരായ എഫ്.ഐ.ആർ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തുടർനടപടികൾക്കായി അന്വേഷണസംഘം ഇന്ന് യോഗം ചേരും. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഇന്നലെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

സൈബി ജോസ് കിടങ്ങൂർ ജഡ്ജിമാരിൽ നിന്നും അനുകൂല വിധി വാങ്ങി നൽകാമെന്ന് പറഞ്ഞ് കക്ഷികളിൽ നിന്ന് അമിത പണം ഈടാക്കിയെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. 2020 ജൂലൈ മുതൽ കഴിഞ്ഞവർഷം ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഇത്.

Advertising
Advertising

അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിരുന്നത്. എ.ഡി.ജി.പി ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ എസ് സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണ സംഘത്തിന്റെ യോഗവും ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത.

നേരെത്തെ ഹൈക്കോടതി വിജിലൻസ് , കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ എന്നിവർ തയാറാക്കിയ റിപ്പോർട്ടുകൾ പഠിച്ച ശേഷമാവും മറ്റു നടപടികളിലേക്ക് കടക്കുക. ആദ്യ ഘട്ടത്തിൽ കൈക്കൂലി നൽകി എന്ന് പറയപ്പെടുന്നവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. അതിനുശേഷമാകും സൈബി ജോസിന്റെ ചോദ്യം ചെയ്യുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റു മുണ്ടാകും. കേസെടുത്ത സാഹചര്യത്തിൽ സൈബി ജോസ് മുൻകൂർ ജാമിയപേക്ഷിയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News