നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച് താഴ്ചയിലേക്ക് പതിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാറിൽ കുട്ടികളടക്കം ആറ് യാത്രക്കാരുണ്ടായിരുന്നു

Update: 2022-05-20 11:32 GMT

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംസി റോഡിലെ ഉന്നകുപ്പയിൽ ലോറിയും,ബൈക്കും, കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും,തുടർന്ന് കാറിലും ഇടിക്കുകയായിരുന്നു.

ബൈക്കിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് കാറുമായി കൂട്ടിയിടിച്ച് റോഡിന്റെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്ക് പതിച്ചു. കാറിൽ കുട്ടികളടക്കം ആറ് യാത്രക്കാരുണ്ടായിരുന്നു. എയർപോർട്ടിൽ നിന്ന് തിരുവല്ലയ്ക്കുപോകുകയായിരുന്ന തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.

Advertising
Advertising

ലോറി ഡ്രൈവറേയും ബൈക്ക്,കാർ യാത്രക്കാരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസും, അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News