പാരമ്പര്യ മാപ്പിളവേഷത്തിൽ ആന്തമാനില്‍ മലബാർ സമരാഘോഷം; നാടുകടത്തപ്പെട്ടവരുടെ ഓർമയിൽ പിന്മുറക്കാർ

മലബാര്‍ സമരകാലത്ത് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളമാരുടെ ഓർമകളുമായാണ് എ.എം.എസ്.ഒ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തത്.

Update: 2022-03-27 11:25 GMT
Editor : Shaheer | By : Web Desk
Advertising

മലബാർ സമരത്തിന്റെ വേദനനിറഞ്ഞ ഓർമകൾ അയവിറക്കി ആന്തമാനിലെ മാപ്പിള സമൂഹം. സമരത്തിന്റെ നൂറാം വാർഷികത്തിലാണ് ആന്തമാനിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളുടെ കൂട്ടായ്മയായ ആന്തമാൻ മോപ്ല സർവീസ് ഓർഗനൈസേഷൻ(എ.എം.എസ്.ഒ)യുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക ഘോഷയാത്രയും കലാപ്രകടനങ്ങളും അരങ്ങേറിയത്.

സമരകാലത്ത് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളമാരുടെ ഓർമകളുമായാണ് എ.എം.എസ്.ഒ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം സെല്ലുലാർ ജയിലിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നത്. നൂറുകണക്കിനു പേർ പങ്കെടുത്ത പരിപാടിയിൽ പാരമ്പര്യ മാപ്പിളവേഷം ധരിച്ചും നിരവധി പേർ ഭാഗമായി.


ഘോഷയാത്രയ്ക്കുശേഷം സാംസ്‌കാരിക പരിപാടിയും നടന്നു. ഒപ്പന, കോൽക്കളി, ദഫ് അടക്കമുള്ള കലാപ്രകടനങ്ങളും വേദിയിൽ അറങ്ങേറി. എ.എം.എസ്.ഒ നേതാക്കളായ ഒ. അബ്ദുറഹ്‌മാൻ, എം.ബി അബ്ദുൽ റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Summary: The Mappila community in the Andaman Islands relived the painful memories of the Malabar rebellion, organized a cultural procession to mark the 100th anniversary of the event

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News