മനസിൽ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടെന്ന് പോകില്ല, അതിങ്ങനെ തികട്ടി വരും- മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രാജവംശത്തെ പുകഴ്ത്തിയുള്ള ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയുടെ നോട്ടീസിൽ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചു

Update: 2023-11-11 09:28 GMT

തൃശൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട നോട്ടീസിൽ കടുത്ത അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി.കെ.രാധാകൃഷ്ണൻ. മനസ്സിൽ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ല. അതിങ്ങനെ തികട്ടിവരും. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കിൽ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. 

ജാതിക്കെതിരായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. എന്നിട്ടും ചിലതൊക്കെ അവശേഷിക്കുന്നു. വലിയ പോരാട്ടത്തിലൂടെ മാത്രമേ അത് മാറ്റാനാകൂവെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.അനന്തഗോപനെ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നോട്ടീസ് പിൻവലിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.   

Advertising
Advertising


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News