തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം- യൂത്ത് ലീ​ഗ്

സ്ഥിരപ്പെടുത്തുന്നവരിൽ ഭൂരിഭാ​ഗവും എൽഡിഎഫുമായി ബന്ധപ്പെട്ടവർ

Update: 2026-01-10 11:17 GMT

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തൊഴിൽ നേടുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണിത്. ഉദ്യോ​ഗാർഥികളെ  സർക്കാർ വഞ്ചിച്ചു. 900 ആളുകളെ സ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ടെക്നിക്കൽ അസിസ്റ്റന്റുമാർ എളമരം കരീമിന് നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ടെന്നും സ്ഥിരപ്പെടുത്തുന്നവരിൽ ഭൂരിഭാ​ഗവും എൽഡിഎഫുമായി ബന്ധപ്പെട്ടവരാണെന്നും ഫിറോസ് ആരോപിച്ചു.

ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നത് മാനദണ്ഡമാക്കിയാണ് നിയമനം നടത്താൻ ശ്രമിക്കുന്നത്. പാർട്ടി നിയമനമാണ് നടക്കുന്നത്. പിൻവാതിൽ നിയമനം അം​ഗീകരിക്കില്ല. നിയമന നീക്കം ഉപേക്ഷിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി യൂത്ത് ലീ​ഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല.തദ്ദേശതെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. ആവശ്യപ്പെടാതെ തന്നെ യുവാക്കളെ പരി​ഗണിക്കുമെന്ന് ലീ​ഗ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News