മാവൂര്‍ പനങ്ങോട് വാട്ടര്‍ അതോറിറ്റി ജലസംഭരണിയുടെ പുതിയ കെട്ടിടം അപകടാവസ്ഥയില്‍

പുതിയ കെട്ടിടം നിര്‍മിച്ചതിലെ അപാകതയാണ് മണ്ണിടിയാന്‍ കാരണമെന്ന് ആരോപണം

Update: 2025-07-11 00:59 GMT



കോഴിക്കോട്: മാവൂര്‍ പനങ്ങോട് വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിയുടെ പുതിയ കെട്ടിടം അപകടാവസ്ഥയില്‍. നിര്‍മാണത്തിലുള്ള ജലസംഭരണിക്ക് സമീപത്തുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു. മാവൂര്‍ സ്വദേശി കെ വി ഷംസുദ്ധീന്റെ കൃഷി ഇടത്തിലേക്ക് പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി.

പുതിയ കെട്ടിടം നിര്‍മിച്ചതിലെ അപാകതയാണ് മണ്ണിടിയാന്‍ കാരണമെന്ന് ഷംസുദ്ധീന്‍ ആരോപിച്ചു. ഇന്നലെ രാവിലെയാണ് നിര്‍മാണത്തിലിരിക്കുന്ന ജലസംഭരണിക്ക് സമീപത്തുള്ള സംരക്ഷണഭിത്തി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ സമീപത്തെ കെട്ടിടവും അപകടാവസ്ഥയിലാണ്.

Advertising
Advertising

മാവൂര്‍ സ്വദേശി കെ വി ഷംസുദ്ധീന്റെ കൃഷിയിടത്തിലേക്കാണ് മതിലിന്റെ അവശിഷ്ടങ്ങളും മണ്ണും ഉള്‍പ്പെടെ ഇടിഞ്ഞുതാഴ്ന്നത്. അവിടെയുണ്ടായിരുന്ന റംബൂട്ടാന്‍ മരങ്ങളും ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയും നശിച്ചു.

കോഴിക്കോടിന്റെ വിവിധയിടങ്ങളില്‍ ജലവിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ നിരവധി സംഭരണികളാണ് ഇവിടെയുള്ളത്. .മണ്ണിടിഞ്ഞ സ്ഥലത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ രണ്ട് വര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഉയര്‍ച്ചയിലുള്ള ഈ പ്രദേശത്ത് നിന്ന് അമിതമായി വെള്ളം ഒഴുകിയെത്തുന്നത് സംരക്ഷഭിത്തിക്ക് ബലക്ഷയമുണ്ടാക്കുന്നു എന്നാണ് ആരോപണം. എത്രയും പെട്ടെന്ന് മണ്ണിടിയുന്ന പ്രദേശം ബലപ്പെടുത്തണമെന്നും നഷ്ടം നികത്തണമെന്നും നാട്ടുകാരുടെ ആവശ്യം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News