Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം തുടരാൻ ആഗ്രഹമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ശശി തരൂർ വിവാദം യുഡിഎഫിനെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നും വിഷയം കോൺഗ്രസ് തന്നെ പരിഹരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരായ തുടർ നടപടികൾ ചർച്ച ചെയ്യാൻ വിവിധ സംഘടനകളെ വിളിച്ചുചേർക്കാൻ മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ തീരുമാനമായി. മാർച്ച് ഏഴിന് കോഴിക്കോട് വെച്ചാണ് യോഗം. മത, സാമൂഹ്യ, സാസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിക്കും.