കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ തൊഴിലാളി സംഘടനകൾ സമരം ശക്തമാക്കും

ശമ്പള പ്രതിസന്ധി അടക്കം കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണ പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കുന്നത്

Update: 2022-06-20 01:31 GMT
Editor : ijas
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ തൊഴിലാളി സംഘടനകൾ സമരം ശക്തമാക്കും. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ഇന്ന് ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ശമ്പള പ്രതിസന്ധി അടക്കം കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണ പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കുന്നത്. എന്നാൽ സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.

The trade unions in KSRTC will intensify the strike from today

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News