കാലവർഷം ശക്തം; എറണാകുളത്ത് കടൽക്ഷോഭത്തെ തുടർന്ന് എട്ട് വീടുകൾ തകർന്നു

രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴ എറണാകുളം ജില്ലയിലെ വിവിധ നഗരങ്ങളിൽ വെള്ളക്കെട്ടിനും, ഗതാഗത തടസത്തിനും വഴിയൊരുക്കി

Update: 2022-07-07 09:57 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി: മധ്യ കേരളത്തിൽ കാലവർഷം ശക്തം. എറണാകുളം കണ്ണമാലിയിൽ കടൽക്ഷോഭത്തെ തുടർന്ന് എട്ട് വീടുകൾ തകർന്നു. തൃശൂർ പട്ടിക്കാട് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടർന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധിയാണ്.

രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴ എറണാകുളം ജില്ലയിലെ വിവിധ നഗരങ്ങളിൽ വെള്ളക്കെട്ടിനും, ഗതാഗത തടസത്തിനും വഴിയൊരുക്കി. റോഡിലെ കുഴികൾ സ്ഥിതി കൂടുതൽ വഷളാക്കി. തീരമേഖലകളിൽ ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് കണ്ണമാലിയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കല്ല് തെറിച്ചുവീണ് ഒരു വാഹനത്തിന്റെ ചില്ല് പൊട്ടി. ആലപ്പുഴ കടൽ ക്ഷോഭത്തെ തുടർന്ന് പുറക്കാട് രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മണ്ണിടിച്ചിലും ഉണ്ടാകുന്നതിനാൽ മലയോര മേഖലകളിൽ രാത്രി കാല യാത്രക്ക് നിരോധനമേർപ്പെടുത്തി. അവശ്യ സർവീസുകൾ അനുവദിക്കും. തുടർച്ചയായി മണ്ണിടിയുന്നതിനാൽ മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News