തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു
എറണാകുളം സ്വദേശി നിധിനാണ് പരിക്കേറ്റത്.
Update: 2023-08-21 08:03 GMT
തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. അടിപിടിക്കേസിൽ പ്രതിയായ വിമൽ ജോസാണ് സാക്ഷിയെ കുത്തിയത്. ഇയാൾ തിരുവനന്തപുരം പാറ്റൂർ സ്വദേശിയാണ്. എറണാകുളം സ്വദേശി നിധിനാണ് പരിക്കേറ്റത്. വിമൽ ജോസിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തിയത് പേപ്പർ കട്ടർ ഉപയോഗിച്ച്. 2014-ൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയാണ് വിമൽ. ഈ കേസിലെ സാക്ഷിയാണ് കുത്തേറ്റ നിധിൻ.