'നീതിവ്യവസ്ഥയെ തകർത്ത നിരവധി അഴിമതിക്കാരായ ന്യായാധിപന്മാർ സുപ്രിം കോടതിയിൽ ഉണ്ടായിട്ടുണ്ട്'; ദുഷ്യന്ത് ദവെ

സമ്പന്നരും സ്വാധീനമുള്ളവരും ചേർന്ന് നമ്മളിൽ നിന്ന് ഈ നീതിന്യായ വ്യവസ്ഥയെ തട്ടിയെടുത്തിരിക്കുകയാണ്

Update: 2026-09-28 13:25 GMT

തിരുവനന്തപുരം: സുപ്രിം കോടതിയിൽ നീതിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ച നിരവധി അഴിമതിക്കാരായ ന്യായാധിപന്മാർ ഉണ്ടായിട്ടുണ്ടെന്നും അത് നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. രാജ്യത്തെ നീതിന്യായ വ്യവസ്ഥ സമ്പന്നരുടെയും പ്രമാണിമാരുടെയും കൈപ്പിടിയിലാണെന്നും ഭരണകൂടങ്ങൾക്ക് അനുകൂല നിലപാടാണ് കോടതികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 17-ാമത് കെ.എം. ബഷീർ സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ദവെ.

'നാം ഭരണഘടനയെ പരാജയപ്പെടുത്തുകയാണോ, അതോ ഭരണഘടന നമ്മെ പരാജയപ്പെടുത്തിയോ?' എന്ന വിഷയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ രൂക്ഷവിമർശനം ഉന്നയിച്ചത്. എന്നാൽ നല്ല ജഡ്ജിമാരും ഉണ്ടെന്നും ദവെ കൂട്ടിച്ചേര്‍ത്തു. “ കഴിഞ്ഞ 48 വർഷമായി ന്യായാധിപന്മാരെ കണ്ടറിയുന്ന ഒരു അഭിഭാഷകൻ എന്ന നിലയിൽ എനിക്ക് പറയാൻ സാധിക്കും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ മഹത്തായ സേവനം കാഴ്ചവെച്ച നിരവധി ജഡ്ജിമാരുണ്ട്. എന്നാൽ അതേസമയം, അഴിമതിക്കാരായ എത്രയോ ജഡ്ജിമാരാണ് സുപ്രിം കോടതിയിൽ ഉണ്ടായിട്ടുള്ളത്. എണ്ണിയാൽ തീരില്ല..അത്രയധികം പേരുണ്ട്. അവർ നീതി എന്ന സങ്കൽപത്തിന് തന്നെ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.”

Advertising
Advertising

“സമ്പന്നരും സ്വാധീനമുള്ളവരും ചേർന്ന് നമ്മളിൽ നിന്ന് ഈ നീതിന്യായ വ്യവസ്ഥയെ തട്ടിയെടുത്തിരിക്കുകയാണ്. അവരുടെ കേസുകൾ വളരെ വേഗത്തിൽ പരിഗണിക്കപ്പെടുന്നു, അതിൽ അവരെപ്പോഴും വിജയിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു പത്രം എടുത്തു നോക്കിയാൽ കാണാം, രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ദിവസേനയെന്നോണം കോടതികളിൽ നിന്ന് അനുകൂല വിധികൾ ലഭിക്കുന്നത്. എല്ലാ കേസുകളിലും ഇവർ എങ്ങനെ ജയിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.” ദുഷ്യന്ത ദവെ വിശദീകരിക്കുന്നു.

പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ അപകടത്തിലാകുമ്പോൾ സംരക്ഷകരാകേണ്ട പരമോന്നത കോടതി അതിൽ നിന്ന് പിൻവാങ്ങുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്.രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ അടിയന്തരാവസ്ഥക്കാലത്തിന് സമാനമാണ്. ഭരണഘടനാ ലംഘനങ്ങളെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി മാത്രം ഉപമിക്കേണ്ടതില്ല. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനങ്ങളെല്ലാം വലിയ തകർച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ഭൂരിഭാഗം ജഡ്ജിമാരും ഉയർന്ന ജാതികളിൽ പെട്ടവരും അഭിഭാഷക കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ആളുകൾ ജഡ്ജിമാരായാൽ മാത്രമേ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയൂ എന്നും ദവെ ചൂണ്ടിക്കാട്ടി. എസ്ഐആറിനെക്കുറിച്ചും അദ്ദേഹം പ്രഭാഷണത്തിൽ പരാമര്‍ശിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കാരണം കോടിക്കണക്കിന് ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്നുണ്ടെന്നും, സുപ്രിം കോടതി ഇതിൽ ഇടപെടാൻ മടിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം വിമർശിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News