കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു

ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2026-09-28 12:31 GMT

പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് നെന്മാറ കൊടുവാൾപാറയിലാണ് സംഭവം. അഞ്ചാംമൈൽ സ്വദേശി ദീപുവാണ് ഭാര്യ കൃഷ്ണ സുധയെയും ഭാര്യാമാതാവ് ഓമനയെയും വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം.

ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമനയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News