മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണം: രമേശ് ചെന്നിത്തല

മുൻ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

Update: 2026-09-28 10:39 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്റലിജൻസ് എഡിജിപി കത്ത് നൽകിയതായും ചെന്നിത്തല പറഞ്ഞു.

യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തെ കാര്യമായി എടുക്കുന്നില്ലെന്നും എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. കൂടാതെ  കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിലും ചെന്നിത്തല പ്രതികരിച്ചു. സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിൽ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.



Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News