ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു

വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത ഫോണാണ് പൊട്ടിത്തെറിച്ചത്

Update: 2026-09-28 09:19 GMT

മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി ഗണേശന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.രാത്രി ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം. വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഗണേശൻ പറഞ്ഞു.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News