വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; ആംസ്റ്റർ ഓവർസീസ് ഓഫീസിൽ 200ലേറെ പേരുടെ പ്രതിഷേധം

200ലേറെ പേരാണ് ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്

Update: 2026-09-28 09:53 GMT

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയുടെ പാലാരിവട്ടത്തെ ഓഫീസിൽ പണം നഷ്ടപ്പെട്ടവരുടെ പ്രതിഷേധം. 200ലേറെ പേരാണ് ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്.

അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസുകളിലാണ് പാർവതി മായ ഷാജിയെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാം പ്രതിയാണ് പാർവതി മായ ഷാജി. ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്ഐആറിലെ റിപ്പോർട്ട്. പാർവതി മായ ഷാജിയുടെ ഭർത്താവിനും ഇടപാടുകളിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News