ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം

നഗരസഭയും പൊങ്കാലയ്ക്കുള്ള പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്.

Update: 2023-03-05 01:30 GMT

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരം ഒരുങ്ങി. മുൻ വർഷങ്ങളേക്കാൾ ജനത്തിരക്കുണ്ടാകുമെന്ന കണക്കുകൂട്ടലിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിരവധി സ്ത്രീകൾ എത്തുന്നതിനാൽ പൊലീസും അഗ്നി രക്ഷാസേനയും സുരക്ഷ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.

ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, അട്ടക്കുളങ്ങര, കിള്ളിപ്പാലം, സിറ്റി ഔട്ടർ ഭാഗങ്ങൾ എന്നിങ്ങനെ സോണുകൾ തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വളണ്ടിയർമാരെയും ഹോം ഗാർഡ് ഉൾപ്പെടെ 300 ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരേയും സേവനത്തിനായി നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയും പൊങ്കാലയ്ക്കുള്ള പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ അഞ്ച് മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ നിയോഗിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News