വാടകക്കെടുത്ത വീട് സ്വന്തം വീടെന്ന വ്യാജേന പണയത്തട്ടിപ്പ്; അമ്മക്കും മകള്‍ക്കുമെതിരെ കേസ്

തിരുവനന്തപുരം സ്വദേശിയായ ബൈജുവിന്റെ 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കമലേശ്വരം സ്വദേശികളായ ജയലക്ഷ്മി, മകള്‍ ശ്യാമ എന്നിവര്‍ക്കെതിരെയാണ് കേസ്

Update: 2026-01-06 17:46 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് വാടകക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന പണയതട്ടിപ്പില്‍ അമ്മക്കും മകള്‍ക്കുമെതിരെ കേസ്. തിരുവനന്തപുരം സ്വദേശിയായ ബൈജുവിന്റെ 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കമലേശ്വരം സ്വദേശികളായ ജയലക്ഷ്മി, മകള്‍ ശ്യാമ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഒഎല്‍എക്‌സ് വഴിയാണ് പാപ്പനംകോട് സ്വദേശിയായ ബൈജു ഇവരില്‍ നിന്ന് വീട് വാങ്ങിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ വസ്തു ഇവരുടെ സ്വന്തമല്ലെന്ന് ഇയാള്‍ തിരിച്ചറിയുന്നത്. കബളിപ്പിക്കപ്പെട്ടതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവര്‍ നേരത്തെയും സമാനരീതിയില്‍ മറ്റൊരാളെ കബളിപ്പിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News