രേഖകളില്ലാതെ ഏഴ് ലക്ഷത്തിലധികം രൂപ പിൻവലിച്ചു; തൊടുപുഴ നഗരസഭയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ

നഗരസഭ അധ്യക്ഷയുടെ അനുമതിയോ അറിവോ ഇല്ലാതെ അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തിലധികം രൂപ പിൻവലിച്ചതായാണ് പ്രധാന പരാതി

Update: 2026-09-30 06:22 GMT

ഇടുക്കി: തൊടുപുഴ നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ സാബിറ ജലീൽ രംഗത്ത്. നഗരസഭ അധ്യക്ഷയുടെ അനുമതിയോ അറിവോ ഇല്ലാതെ അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തിലധികം രൂപ പിൻവലിച്ചതായാണ് പ്രധാന പരാതി.

നഗരസഭയിൽ പുതിയ സെക്രട്ടറി നടത്തിയ കണക്കുപരിശോധനയിലാണ് ഈ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. സീനിയർ അക്കൗണ്ടന്റും അന്നത്തെ സെക്രട്ടറി ഇൻചാർജും ഒപ്പിട്ട ചെക്ക് മുഖേനയാണ് പണം പിൻവലിച്ചിട്ടുള്ളത്. എന്നാൽ, ഈ പടപടപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ ഫയലുകളും രേഖകളും നഗരസഭയിൽ ലഭ്യമല്ല.

Advertising
Advertising

ചെക്കിൽ ഒപ്പിട്ട അന്നത്തെ സെക്രട്ടറി ഇൻചാർജ് പിന്നീട് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലാവുകയും ജയിലിലാവുകയും ചെയ്തിരുന്നു. കൂടാതെ, ഇതിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ അക്കൗണ്ടന്റ് സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇപ്പോൾ നഗരസഭയിലില്ലാത്ത സാഹചര്യത്തിലാണ് ചെയർപേഴ്സൺ നേരിട്ട് വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 മുതലുള്ള നഗരസഭ അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ആവശ്യം.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News