''റംലയുടെ വീട്ടിൽ പോയത് കത്ത് നൽകാൻ, കൊലയാളി അല്ലെന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിച്ചു'; തോട്ടപ്പള്ളി കൊലപാതകത്തില്‍ ആളുമാറി അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ മകന്‍

കേസിൽ ദമ്പതിമാരായ സൈനുലാബ്ദീൻ,അനീഷ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു

Update: 2025-08-24 03:47 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: തോട്ടപ്പള്ളിയിലെ റംലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ അറസ്റ്റിലായ മണ്ണഞ്ചേരി സ്വദേശി അബൂബക്കറിന്റെ കുടുംബം . അബൂബക്കർ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിക്കുന്നു എന്ന് മകൻ റാഷിം ആരോപിച്ചു.

കത്ത് നൽകാനാണ് അബൂബക്കർ റംലയുടെ വീട്ടിൽ പോയത്. ഇതിന്റെ പേരിൽ കൊലപാതകി ആക്കിയെന്നാണ് ആരോപണം.കേസിൽ ദമ്പതിമാരായ സൈനുലാബ്ദീൻ- അനീഷ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

മുൻപ് മോഷണ കേസിൽ പ്രതിയായ തൃക്കുന്നപ്പുഴ സ്വദേശിയും ഭാര്യയുമാണ് പിടിയിലായത്.  കൊല നടന്ന 17 ന് ഇരുവരും ഹംലത്തിന്റെ വീട്ടിലെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News