മൂഴിയാറില്‍ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

കാട്ടിനുള്ളിൽനിന്നു തേൻ ശേഖരിച്ച ശേഷം മടങ്ങുകയായിരുന്ന ആദിവാസി കുടുംബത്തിനുനേരെയായിരുന്നു കാട്ടാന ആക്രമണം

Update: 2024-02-19 01:26 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: മൂഴിയാര്‍ നാലാം മൈലില്‍ കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണു സംഭവം. കാട്ടിനുള്ളിൽനിന്നു തേൻ ശേഖരിച്ച ശേഷം മടങ്ങുകയായിരുന്ന ആദിവാസി കുടുംബത്തിനുനേരെയാണ് കാട്ടാന ആക്രമണമുണ്ടായത്.

ആക്രമണത്തിൽ സജിത്ത്, മാതാവ് അനിത, പിതാവ് സുകുമാരൻ എന്നിവർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്ര വാഹനത്തിനുനേരെയായിരുന്നു ആനയുടെ പരാക്രമം.

വാഹനത്തിൽനിന്നു വീണാണു മൂന്നുപേർക്കും പരിക്കേറ്റത്.

Summary: Three injured in wild elephant attack in Moozhiyar, Pathanamthitta

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News