കാർ കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും പിഞ്ചു കുഞ്ഞും മരിച്ചു
ബുധനാഴ്ച രാവിലെ തോട്ടം തൊഴിലാളികൾ വാഹനം വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് കണ്ട് അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
Update: 2026-10-21 12:26 GMT
മംഗളൂരു: കുടകിൽ സിദ്ധാപുരക്കടുത്ത ബനംഗലയിൽ ചൊവ്വാഴ്ച അർധരാത്രി കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും അവരുടെ നാല് വയസ്സുള്ള മകളും മരിച്ചു.
സിദ്ധാപുര പൈസാരിയിലെ കെ.വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (നാല്) എന്നിവരാണ് മരിച്ചത്. സിദ്ധാപുരയിൽ നിന്ന് ബനംഗലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ബുധനാഴ്ച രാവിലെ തോട്ടം തൊഴിലാളികൾ വാഹനം വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് കണ്ട് അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മൂന്ന് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു. സിദ്ധാപുര പൊലീസ് സ്ഥലം സന്ദർശിച്ചു.