ഡയാലിസിസിന് പോയ തക്കംനോക്കി മോഷണം; വീട്ടിൽ നിന്ന് നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്

Update: 2026-10-21 10:00 GMT

മലപ്പുറം: കൊണ്ടോട്ടിയിൽ വീട്ടുകാർ ആശുപത്രിയിൽ പോയ തക്കംനോക്കി വീട്ടിൽ മോഷണം. നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്. കൊണ്ടോട്ടി ടൗണിൽ കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഡയാലിസിസ് ചെയ്യുന്നതിനായി വീട്ടുടമ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന മോഷ്ടാക്കൾ സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടത്തി.സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News