'ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ പലരെയും ഉൾപ്പെടുത്തിയത്'; മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കിയതിൽ അതൃപ്തി പരസ്യമാക്കി ജിഫ്രി തങ്ങൾ

വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

Update: 2026-10-21 06:45 GMT
Editor : Athulya | By : Web Desk

മലപ്പുറം: മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയോട് കൂടിയാലോചന നടത്താതെയാണ് മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയത് ഏതു മാനദണ്ഡം പ്രകാരമാണെന്ന് അറിയില്ല. വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ പലരും സമസ്തയുടെ അനുഭാവികളല്ലെന്നും ജമാഅത്തെ ഇസ്‌ലാമിയിൽ നിന്നും മുജാഹിദ് വിഭാഗത്തിൽ നിന്നും ഉൾപ്പെടെയുള്ളവർ ബോർഡിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എപി വിഭാഗത്തിനും വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകേണ്ടതായിരുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.

Advertising
Advertising

വഖഫ് ബോർഡ് ചെയർമാൻ മായിൻ ഹാജി മുസ്‌ലിം ലീഗിന്റെ നോമിനിയാണെങ്കിലും ചെറുപ്പം മുതൽ സമസ്തയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായതിനാൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ നിയമനത്തിൽ ഇരു വിഭാഗത്തിനും ഒരുപോലെ സന്തോഷിക്കാം. ചെയർമാൻ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് ചില പരിമിതികൾ ഉണ്ടാകാം എന്നത് സ്വാഭാവികമാണ്. എങ്കിലും സമസ്തയ്ക്ക് അർഹമായ കാര്യങ്ങൾ അദ്ദേഹം ചെയ്തു നൽകുമെന്ന പ്രതീക്ഷയുണ്ട്. അനാവശ്യമായ ആനുകൂല്യങ്ങളല്ല, മറിച്ച് അർഹമായത് മാത്രം സമസ്തയ്ക്ക് ചെയ്തു തന്നാൽ മതിയെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News