ഖത്തർ കെഎംസിസി ഓഫിസിൽ നിന്ന്​ എട്ട്​ കോടി കവർന്ന കേസ്​: ഒരാൾ കീഴടങ്ങി

ഖത്തർ ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ടാണ്​ കവർച്ച നടത്തിയത്​, കേസിൽ ആറ്​ പ്രതികൾ

Update: 2026-10-21 06:41 GMT
Editor : Rafeeq MM | By : Gulf Desk

പൊലീസിൽ കീഴടങ്ങിയ ബാലകൃഷ്ണൻ

കോഴിക്കോട്​/ദോഹ: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട്​ എട്ട്​ കോടി രൂപ കവർച്ച നടത്തിയ കേസിൽ ഒരാൾ ​കോഴി​ക്കോട്​ പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കേസിൽ ആകെ ആറ്​ പ്രതികളാണുള്ളത്​. 2025 സെപ്​റ്റംബർ 18ന്​ അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ്​ കവർച്ച നടന്നത്​. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയു​ടെ കൈയും കാലും ​കെട്ടിയിട്ട ശേഷം ഓഫിസ്​ റൂമിലെ സ്​ട്രോങ്​ റൂം ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ തകർത്താണ്​ 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവർന്നത്​.​​കോഴിക്കോട്​ ജില്ലയിലെ കൊയിലാണ്ടി പൊലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്​ഐആർ പ്രകാരം ആറ്​ പ്രതികളാണുള്ളത്​. പികെ അബ്​ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്​റ്റംബർ 15നാണ്​ ​​കൊയിലാണ്ടി പൊലീസ്​ കേസ്​ എടുത്തത്​. ബോംബെ ഷാജി, റാഷി, സാലിഹ്​ എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ്​ കേസിലെ മറ്റ്​ പ്രതികൾ. ​ബോംബെ ഷാജി, റാഷി, സാലിഹ്​ എന്നിവർ ഗുഢാ​ലോചന നടത്തുകയും ബാലകൃഷ്​ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ്​ പരാതിയിൽ പറയുന്നത്​.  കേസിൽ അഞ്ച്​ പേരെ കൂടി പിടികൂടാനുണ്ട്​. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News