വടകരയിൽ ടെക്സ്റ്റെയിൽസിലെ ഡ്രസിംഗ് റൂമിൽ മൂന്നു വയസുകാരന്‍ കുടുങ്ങി; വാതില്‍ പൊളിച്ച് രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
ഞായറാഴ്ച രാത്രിയാണ് സംഭവം
Update: 2025-10-20 06:05 GMT
വടകര: കോഴിക്കോട് വടകരയിൽ ടെക്സ്റ്റെയിൽസിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങിയ മൂന്നു വയസുകാരനെ രക്ഷപ്പെടുത്തി.ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ കുട്ടി ഡ്രസിങ് റൂമിൽ കുടുങ്ങുകയായിരുന്നു. വാതില്‍ ലോക്കായിപ്പോയതിനാല്‍ കുട്ടിക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അതിനിടെ, തൃശൂരിൽ ഇഡ്ഡലി തട്ടിൽ വിരൽ കുടുങ്ങിയ കുഞ്ഞിന് ഫയർഫോഴ്സ് രക്ഷകരായി. ചാലക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ വിരലാണ് ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് കുഞ്ഞിന്റെ വിരൽ പരിക്ക് കൂടാതെ പുറത്തെടുത്തത്.