തൃക്കാക്കര വിധിയെഴുതുന്നു; രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂ, പോളിങ് ശതമാനം 40 കടന്നു

1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്

Update: 2022-05-31 09:11 GMT
Advertising

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുന്നു. 12 മണി വരെ 39.31 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നീണ്ട ക്യൂവാണ്. 239 ബൂത്തുകളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത് തുടങ്ങി. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ.  വോട്ടെടുപ്പ് കൃത്യം 7 മണിക്കാണ് ആരംഭിച്ചത്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര തന്നെയുണ്ട്. 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.

Full View

വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറായി ഒരാളാണുള്ളത്. 239 ബൂത്തുകളില്‍ ഒരു പ്രശ്നബാധിത ബൂത്തും ഇല്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഇന്‍ഫന്‍റ് ജീസസ് എല്‍പി സ്കൂളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. പുതിയ യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് തുടങ്ങിയത്. മരോട്ടിച്ചുവടിലെ 23ാം നമ്പർ ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറെ പൊലീസ് പിടികൂടി.

എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍‌ എന്‍.ഡി.എയും നിലകൊള്ളുകയാണ്. തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ വിജയിച്ച് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അട്ടിമറി വിജയം നേടുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനും പ്രതികരിച്ചു.   വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. 

Full View
Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News