തൃക്കാക്കര നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ സംഘർഷം; നഗരസഭ അധ്യക്ഷക്ക് പരിക്ക്

നഗരസഭ അധ്യക്ഷയുടെ ക്യാബിൻ നവീകരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Update: 2021-11-30 10:33 GMT

തൃക്കാക്കര നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർച്ചയായി കൗൺസിലിൽ പല വിഷയങ്ങളിലും ബഹളമുണ്ടാവാറുണ്ട്.

ഇന്ന് 10 അജണ്ടകളാണ് ചർച്ച നടന്നത്. അതിൽ പത്താമത്തെ അജണ്ടയായി വന്നത് നഗരസഭാ അധ്യക്ഷയുടെ ക്യാബിൻ നവീകരണത്തിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു. കഴിഞ്ഞ തവണ ഓണക്കോടിക്കൊപ്പം പണം നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ക്യാബിൻ തകർന്നത്.

നഗരസഭയുടെ ഫണ്ടിൽ നിന്ന് പണമെടുക്കാനായിരുന്നു തീരുമാനം. എന്നാൽ അന്ന് നടന്ന തർക്കത്തിൽ കുറ്റക്കാരായവരിൽ നിന്ന് പണം ഈടാക്കണമെന്ന നിലപാടാണ് പ്രതിപക്ഷ കൗൺസിലർമാർ സ്വീകരിച്ചത്. ഇതിനെ സംബന്ധിച്ച വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News