കര്‍ണാടക ബെൽത്തങ്ങാടിയിൽ കർഷകനെ ആക്രമിച്ച് പുലി; കവുങ്ങിൽ കയറി അത്ഭുതകരമായി രക്ഷപ്പെട്ടു

വനംവകുപ്പിന്റെ ബെൽത്തങ്ങാടി റേഞ്ചിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ കര്‍ഷകന്റെ മൊഴിയെടുത്തു

Update: 2026-01-17 07:12 GMT

പരിക്കേറ്റ കർഷകൻ ആശുപത്രിയിൽ

മംഗളൂരു: ബെൽത്തങ്ങാടിയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ആന്ദീർമരു സ്വദേശി മഞ്ചപ്പ നായികിനാണ്(62)  പരിക്കേറ്റത് . ബെൽത്തങ്ങാടി താലൂക്കിലെ കണിയാടി-ഒന്ന് ഗ്രാമത്തിലെ അണ്ടിമാറുവിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൊടുന്നനെ വന്ന പുള്ളിപ്പുലി മഞ്ചപ്പ നായികിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ അടുത്തുള്ള കവുങ്ങിൽ കയറി മഞ്ചപ്പ രക്ഷപ്പെട്ടു. 

ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ മഞ്ചപ്പയെ ബെൽത്തങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനംവകുപ്പിന്റെ ബെൽത്തങ്ങാടി റേഞ്ചിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് മൊഴിയെടുത്തു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News