തിരൂരിലെ ഹംസയുടെ മരണം കൊലപാതകം; താനൂർ സ്വദേശി അറസ്റ്റിൽ

തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചുവെന്നും മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മരണം എന്നും പൊലീസ്

Update: 2024-06-30 03:50 GMT

മലപ്പുറം തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിച്ചിറ സ്വദേശി ഹംസ(45)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒരാളെ അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി ആബിദ് ആണ് അറസ്റ്റിലായത്. ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇന്നലെ രാവിലെയാണ് ഹംസയെ തിരൂരിലെ കെജി പടിയിൽ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നമായ മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഹംസയെ ആബിദ് ചവിട്ടുന്ന ദൃശ്യങ്ങളായിരുന്നു ഇത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആബിദിനെ പൊലീസ് താനൂരിൽ നിന്ന് പിടികൂടിയത്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. തിരൂർ സിഐ എഎംകെ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Advertising
Advertising
Full View

തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചുവെന്നും മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News