എഴുത്തുകാരനില്ലാതെ പുസ്തകപ്രകാശനം; 'എന്റെ ബോധ്യങ്ങൾ' പുറത്തിറക്കി

'എന്‍റെ ബോധ്യങ്ങള്‍' എന്ന പുസ്തകത്തിന്‍റെ ആമുഖം എഴുതിത്തീരും മുമ്പാണ് ടി.കെ അബ്ദുല്ല മരിക്കുന്നത്.

Update: 2021-12-11 02:33 GMT
Editor : Suhail | By : Web Desk

ഗ്രന്ഥകാരനില്ലാതെ നടന്ന കോഴിക്കോട്ടെ പുസ്തക പ്രകാശനം ശ്രദ്ദേയമായി. അന്തരിച്ച ജമാഅത്തെ ഇസ്‍ലാമി മുന്‍ കേരള അമീര്‍ ടി.കെ അബ്ദുല്ലയുടെ 'എന്‍റെ ബോധ്യങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് വ്യത്യസ്തമായത്. ടി.കെയുടെ സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ പ്രസംഗം ഇഷ്ടപ്പെടുന്നവരും കോഴിക്കോട്ടെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തു.

'എന്‍റെ ബോധ്യങ്ങള്‍' എന്ന പുസ്തകത്തിന്‍റെ ആമുഖം എഴുതിത്തീരും മുമ്പാണ് ടികെ അബ്ദുല്ല എന്ന ടി.കെ മരിക്കുന്നത്. അനാരോഗ്യം കാരണം പുസ്തക രചന പൂര്‍ത്തിയാക്കാനായിരുന്നില്ല. ടി.കെ പൂര്‍ത്തീകരിക്കാതെ പോയ ആമുഖത്തിനു പകരം വെക്കാന്‍ അവതാരിക എഴുതിയത് ടി.കെയുടെ പ്രിയസുഹൃത്ത് എം.വി മുഹമ്മദ് സലീം മൌലവി ആയിരുന്നു.

Advertising
Advertising

ജമാഅത്തെ ഇസ്‍ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം മുന്‍ തലവന്‍ ഡോ. ഇ.കെ അഹമ്മദ് കുട്ടിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദു റഹ്മാന്‍, ഐ.പി.എച്ച് ഡയറക്ടര്‍ കൂട്ടില്‍ മുഹമ്മദലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

താന്‍ പഠിച്ച ഖുര്‍ആന്‍, സംഘടനാ ജീവിതം, വ്യക്തിജീവിതം എല്ലാം അടങ്ങിയതാണ് എന്‍റെ ബോധ്യങ്ങള്‍. ടി.കെയുടെ ജീവിതം കുറിക്കുന്ന പുസ്തകമായി വായനാക്കാരുടെ കൈകളില്‍ ഇനി ഈ പുസ്തകവും കാണും.

Full View


The book release in Kozhikode, which took place without an author, was notable. The release of the book 'Ente bodhyangal' by the late Jamaat-e-Islami former Kerala amir TK Abdullah is different. TK's friends and those who loved his speech attended the book launch in Kozhikode.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News