തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ട്; സാദിഖലി തങ്ങളെ സന്ദർശിച്ചു
നാളെ നടക്കുന്ന തൃണമൂൽ കോൺഗ്രസിന്‍റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായാണ് നേതാക്കൾ കേരളത്തിൽ എത്തിയത്
Update: 2025-02-22 05:53 GMT
മലപ്പുറം: തൃണമൂൽ കോൺഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം വൈകുന്നതിനിടെ ദേശീയ നേതാക്കളെ പാണക്കാട്ട് എത്തിച്ച് പി.വി അന്‍വർ. തൃണമൂൽ നേതാക്കളായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ സാദിഖലി തങ്ങളെ കണ്ടു. സൗഹൃദ സന്ദർശനം മാത്രമാണെന്നും മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നേതാക്കൾ പാണക്കാട് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ദേശീയ രാഷ്ട്രീയം ചർച്ചയായെന്നും അൻവർ പറഞ്ഞു.
Updating...