കേരളത്തിൽ ഇന്ന് 2786 പേർക്ക് കോവിഡ്; അഞ്ച് മരണം

16. 8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

Update: 2022-06-19 15:41 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2786 പേർക്ക് കോവിഡ് ബാധിച്ചു. രോഗബാധിതരായിരുന്ന അഞ്ച് പേർ മരിച്ചു. എറണാകുളത്താണ് (574) കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 534 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ ഇരുപത്തിരണ്ടായിരം കടന്നിരിക്കുകയാണ്. 16. 8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതിനിടെ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്നും എന്നാൽ കോവിഡ് കേസുകൾ വർധിക്കുന്നത് സർക്കാർ നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മീഡിയവൺ എഡിറ്റോറിയലിലാണ് മന്ത്രിയുടെ പ്രതികരണം. തത്ക്കാലം കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും മാസ്‌ക് ഇപ്പോഴും നിർബന്ധമാണെന്നും അവർ പറഞ്ഞു. മൂന്നാഴ്ച കോവിഡ് കേസുകൾ നിരീക്ഷിക്കുകയാണെന്നും 3000ത്തിൽ നിന്ന് 5000 ത്തിലേക്ക് കൂടുകയാണെങ്കിലാണ് തരംഗമായി കണക്കാക്കുകയെന്നും നാം പോസ്റ്റ് വാക്‌സിൻ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽ കേസുകൾ കൂടുന്നുണ്ടെങ്കിലും തരംഗമായി കണക്കാക്കപ്പെട്ടില്ലെന്നും അവർ പറഞ്ഞു.ദുരന്ത നിവാരണ അതോറിറ്റി ഈയടുത്തും മാസ്‌ക് നിർബന്ധമാണെന്ന് ഉത്തരവിറക്കിയിരുന്നുവെങ്കിലും അതാണ് ഏറ്റവും വലിയ പ്രതിരോധമെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് നിർബന്ധമാണെന്നത് കടലാസിൽ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ മറുപടി.

Today 2786 people are affected by Covid In Kerala 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News