കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി; ടോൾപ്ലാസയുടെ ടോയ്‌ലറ്റുകൾ അടച്ചുപൂട്ടി

ആതവനാട് പഞ്ചായത്ത് അധികൃതർ ടോയ്ലറ്റുകൾ പൂട്ടി സീൽവെച്ചു

Update: 2026-04-28 12:25 GMT

മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയതായി പരാതി. ആതവനാട് പഞ്ചായത്ത് അധികൃതർ ടോയ്ലറ്റുകൾ പൂട്ടി സീൽവെച്ചു. പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പ് നൽകിയ കത്തിന് മറുപടി നൽകാത്തിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി.

ടോൾ പ്ലാസയിലെ സെപ്റ്റിക് ടാങ്കുകൾ അശാസ്ത്രീയമായി നിർമ്മിച്ചതാണ് മാലിന്യം പുറത്തിക്കൊഴുകാൻ കാരണമെന്നാണ് ആക്ഷേപം. നിറഞ്ഞ സെപ്റ്റിക് ടാങ്കുകളിൽ നിന്ന് മലിനജലം ഓടകൾ വഴി പുറത്തേക്കൊഴുക്കുന്നു എന്നതായിരുന്ന പരാതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പഞ്ചായത്ത് ടോൾ പ്ലാസ അധികൃതർക്ക് കത്ത് നൽകിയിരുന്നു. നിർമ്മാണ കമ്പനി, എൻഎച്ച്എഐ പ്രതിനിധികൾ പഞ്ചായത്ത് അധികൃതമായി ചർച്ച നടത്തിയെങ്കിലും നടപടി ഇല്ലാതായതോടെയാണ് പഞ്ചായത്ത് അധികൃതർ ടോയ്‌ലറ്റുകൾ പൂട്ടിയത്.

Advertising
Advertising

ഓടകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം സമീപത്തെ തോടുകളിലേക്കും മറ്റും എത്തുന്നതോടെ കടുത്ത ആരോഗ്യ ഭീഷണി നേരിടും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അതെ സമയം, പ്രശ്നത്തിൽ ഉടൻ പരിഹാരം കാണുമെന്ന് ടോൾ പ്ലാസ അധികൃതർ അറിയിച്ചു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News