കെ.കെ രമ സംസാരിക്കുമ്പോൾ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്: വി.ഡി സതീശൻ

'മാധ്യമത്തിനെതിരെ കെ.ടി ജലീൽ കത്തയച്ച സംഭവത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണം'

Update: 2022-07-22 07:53 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കെ.കെ രമ സംസാരിക്കുമ്പോൾ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അത് സി.പി.എമ്മിനെ പേടിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ രമയെ ഭീഷണിപ്പെടുത്തുന്നതെന്നും സതീശൻ പറഞ്ഞു. രമയെ ചുറ്റും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മാധ്യമത്തിനെതിരെ കെ.ടി ജലീൽ കത്തയച്ച സംഭവത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണം. ജലീൽ നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാദിക്കുന്നവരാണ് രഹസ്യമായി ഇത് ചെയ്തതെന്നും സതീശൻ പറഞ്ഞു.സ്വപ്നയുടെ വെളിപ്പെടുത്തലിന് വിശ്വാസ്യത വർധിച്ചു.ആരോപണത്തിന് ആധാരമായ തെളിവുകളാണ് പുറത്തുവരുന്നത്. കോൺസൽ ജനറലുമായി വ്യക്തിബന്ധമുണ്ടെന്ന് ജലീൽ സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ആരാണെന്ന് അറിയില്ല. പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News