ട്രെയിനിൽ തീ കൊളുത്തിയ കേസ്; നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

Update: 2023-04-04 02:59 GMT
Editor : Jaisy Thomas | By : Web Desk
എലത്തൂര്‍ ട്രയിന്‍ തീവെപ്പ്

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ കേസിൽ കസ്റ്റഡിയിൽ ഉള്ള നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും . സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

ഔദ്യോഗികമായി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ എടുത്ത വിവരം പൊലീസ് സ്ഥിരീകരികുന്നില്ലെങ്കിലും ഇയാളെ ഇപ്പോഴും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ ഉച്ചയോടു കൂടിയാണ് ട്രെയിനിലെ തീവെപ്പ് കേസിൽ ഷാരൂഖ് സൈഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്സ്റ്റഡിയിലെടുത്തതിന് ശേഷം ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോളും തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാർ ഇന്ന് സ്ഥലത്തെത്തും. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കസ്റ്റഡി വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ആണ് പൊലീസിന്‍റെ നീക്കം. നോയിഡയിൽ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫി ഇയാൾ തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertising
Advertising

ആക്രമണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ, ആക്രമണത്തിൻ്റെ ലക്ഷ്യം എന്താണ് എന്നീ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എൻ.ഐ.എ ഉൾപെടെയുള്ള കേന്ദ്ര ഏജൻസികളും ആക്രമണത്തെ സംബന്ധിച്ച പ്രാഥമിക വിവരം പൊലീസിനോട് തേടിയിട്ടുണ്ട്. റെയിൽവേ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. ഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News