കേരളത്തില് ട്രെയിന് ഗതാഗതത്തിനും നിയന്ത്രണം‍‍; കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ലോക്ക്ഡൗണില്‍ പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്

Update: 2021-05-06 11:10 GMT
Editor : ubaid | Byline : Web Desk

സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതുദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം വീക്ക്‌ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദ്ധീന്‍ - തിരുവനന്തപുരം വീക്ക്‌ലി തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. 

ലോക്ക്ഡൗണില്‍ പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. നേരത്തെ സംസ്ഥാനത്ത് സമ്പൂര്‍ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതുഗതാഗതം വിലക്കിയിരുന്നു. രാജ്യമൊട്ടാകെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.

Advertising
Advertising

റദ്ദാക്കിയ ട്രെയിനുകള്‍

02695ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്

02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്

06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ്

06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്

02695ചെന്നൈ-തിരുവനന്തപുരം

02696 തിരുവനന്തപുരം-ചെന്നൈ

06017ഷൊര്‍ണൂര്‍-എറണാകുളം

06018എറണാകുളം-ഷൊര്‍ണൂര്‍

06023ഷൊര്‍ണൂര്‍-കണ്ണൂര്‍

06024കണ്ണൂര്‍-ഷൊര്‍ണൂര്‍

06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ

06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ

06791തിരുനല്‍വേലി-പാലക്കാട്

06792പാലക്കാട്-തിരുനല്‍വേലി

06347തിരുവനന്തപുരം-മംഗലാപുരം

06348മംഗലാപുരം-തിരുവനന്തപുരം

06605മംഗലാപുരം-നാഗര്‍കോവില്‍

06606നാഗര്‍കോവില്‍-മംഗലാപുരം

02677ബെംഗളൂരു-എറണാകുളം

02678എറണാകുളം-ബെംഗളൂരു

06161എറണാകുളം-ബാനസവാടി

06162ബാനസവാടി-എറണാകുളം

06301ഷൊര്‍ണൂര്‍-തിരുവനന്തപുരം

06302തിരുവനന്തപുരം-ഷൊര്‍ണൂര്‍

0281കണ്ണൂര്‍-തിരുവനന്തപുരം

02082തിരുവനന്തപുരം-കണ്ണൂര്‍

06843തിരുച്ചിറപ്പള്ളി-പാലക്കാട്

06844പാലക്കാട്-തിരുച്ചിറപ്പള്ളി

06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)

06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News