'ഞാൻ മോദിയുടെ കടുത്ത ആരാധകനാണ്'; പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ

'പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല'

Update: 2025-05-02 12:37 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാർ. പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ജയകുമാർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നു. പ്രസംഗത്തിനിടയിൽ കൂട്ടിച്ചേരലുകൾ ഉണ്ടാകുമെന്നും ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ക്ഷമാപണം നടത്തി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി. താനൊരു ബിജെപി പ്രവർത്തകനും മോദിയുടെ കടുത്ത ആരാധകനുമാണ്. പരിഭാഷകനായി എന്നെ വെച്ചതിൽ സംസ്ഥാന സർക്കാരിന് യാതൊരു ബന്ധമില്ലെന്നും പള്ളിപ്പുറം ജയകുമാർ പറഞ്ഞു.

പിണറായി ഇൻഡ്യാ സഖ്യത്തിന്റെ നെടുംതൂൺ ആണ്, ശശി തരൂരും ഇവിടെയുണ്ട്. ഈ പരിപാടി പലരുടെയും ഉറക്കം കെടുത്തുമെന്നായിരുന്നു മോദി പറഞ്ഞത്. ഇൻഡ്യ അലയൻസ് എന്നത് എയർലൈൻസ് എന്നാണ് പരിഭാഷകൻ കേട്ടത്. നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകണമെന്നായിരുന്നു പരിഭാഷ. 

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News